ഖലിസ്ഥാൻ വാദിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കാനഡ ഇന്ത്യയ്ക്കെതിരേ നടത്തിയിരിക്കുന്ന ആരോപണങ്ങൾ അതീവ ഗൗരവതരമെന്നും സംഭവത്തിൽ പൂർണമായ അന്വേഷണം വേണമെന്നും യുഎസ് നയതന്ത്ര പ്രതിനിധി. വിഷയത്തിൽ ഇന്ത്യയുടെ വിദേശകാര്യമന്ത്രി എസ് ജയശങ്കറും യുഎസ് ദേശീയ ഉപദേഷ്ടാവ് ജേക്ക് സള്ളിവനും തമ്മിൽ ചർച്ച നടത്തിയിരുന്നു.
അതിനു പുറകേയാണ് യുഎസ് നയതന്ത്ര പ്രതിനിധിയായ ജോൺ കിർബി പൂർണമായ അന്വേഷണം വേണമെന്ന് വ്യക്തമാക്കിയിരിക്കുന്നത്. ഈ വിഷയത്തിൽ ഇന്ത്യയുമായി ചർച്ച നടത്തിയിരുന്നു. ഇന്ത്യയും കാനഡയും തമ്മിൽ സംസാരിച്ച് പരിഹരിക്കേണ്ട പ്രശ്നമാണിതെന്നും അന്വേഷണത്തിൽ പൂർണമായി സഹകരിക്കാൻ ഇന്ത്യയോട് ആവശ്യപ്പെട്ടതായും കിർബി പറഞ്ഞു.
English Summary: The US says that Canada’s allegations are very serious
You may also like this video