Site iconSite icon Janayugom Online

യുഎസ് അടച്ചുപൂട്ടല്‍ അവസാനിച്ചു

യുഎസില്‍ അടച്ചുപൂട്ടലിന് വിരാമം. യുഎസ് ജനപ്രതിനിധി സഭ പാസാക്കിയ ധനവിനിയോഗ ബില്ലിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒപ്പിട്ടതോടെയാണ് 43 ദിവസം നീണ്ടുനിന്ന അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും ദീര്‍ഘമേറിയ അടച്ചുപൂട്ടലിന് വിരാമമായത്. യുഎസ് ജനപ്രതിനിധി സഭ 209നെതിരെ 222 വോട്ടുകൾക്കാണ് ബിൽ പാസാക്കിയത്. ബിൽ തിങ്കളാഴ്ച യുഎസ് സെനറ്റ് പാസാക്കിയിരുന്നു. ബില്ല് കോണ്‍ഗ്രസ് പാസാക്കി മണിക്കൂറുകള്‍ക്കു ശേഷമാണ് ട്രംപ് ഒപ്പ് വച്ചത്. 

ഒക്ടോബർ ഒന്നുമുതൽ തുടങ്ങുന്ന സാമ്പത്തിക വർഷത്തേക്കുള്ള ധനവിനിയോഗ ബിൽ പാസാക്കാൻ ഡെമോക്രാറ്റുകൾ വിസമ്മതിച്ചതോടെയാണ് പ്രതിസന്ധി രൂപപ്പെട്ടത്. ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ഉറപ്പുവരുത്താത്തതാണ് അവരുടെ എതിർപ്പിനു കാരണമായത്. നീണ്ട ചർച്ചകൾക്കൊടുവിൽ ആറ് ഡെമോക്രാറ്റുകൾ ബില്ലിനെ പിന്തുണച്ചു. 

അടച്ചുപൂട്ടല്‍ തുടങ്ങിയ ശേഷം ട്രംപ് ഭരണകൂടം പിരിച്ചുവിട്ട ഫെഡറല്‍ ജീവനക്കാരെ തിരിച്ചെടുക്കാനുള്ള വ്യവസ്ഥ ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ ജനുവരി വരെ ഫെഡറല്‍ ജീവനക്കാരെ പിരിച്ചുവിടല്‍ ഭീഷണയില്‍ നിന്ന് സംരക്ഷണം നല്‍കുന്നു. അടച്ചുപൂട്ടല്‍ അവസാനിച്ചാല്‍ ജീവനക്കാര്‍ക്ക് ശമ്പളം ഉറപ്പാക്കുകയും ചെയ്യും. 

Exit mobile version