Site iconSite icon Janayugom Online

ഒമാനില്‍ നിന്നും ഉംറയ്ക്ക് പുറപ്പെട്ട സംഘത്തിന്റെ വാഹനം അപകടത്തില്‍പെട്ടു; രണ്ട് മരണം

ഒമാനില്‍ നിന്നും ഉംറയ്ക്ക് പുറപ്പെട്ട സംഘത്തിന്റെ വാഹനം സൗദിയില്‍ അപകടത്തില്‍പെട്ട് രണ്ട് മലയാളികള്‍ മരിച്ചു. മരിച്ച രണ്ടുപേരും കുട്ടികളാണ്. കോഴിക്കോട് കാപ്പാട് സ്വദേശികളും കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശികളും സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പെട്ടത്.
ഒരു വാഹനത്തില്‍ നാല് മുതിര്‍ന്നവരും നാല് കുട്ടികളുമാണ് ഉണ്ടായിരുന്നത്. ഇതില്‍ രണ്ട് കുട്ടികള്‍ മരിച്ചുവെന്ന വിവരമാണ് പുറത്ത് വരുന്നത്.

Exit mobile version