റെയിൽവേ ട്രാക്കിലേക്ക് മഹീന്ദ്ര ഥാർ എസ്‌യുവി ഓടിച്ചു കയറ്റി. നാഗാലാൻഡിലെ ഡിമാപൂർ റെയിൽവേ സ്റ്റേഷനിലാണ് സംഭവം. പഴയ ബർമ്മ ക്യാമ്പ് ഫ്ലൈഓവറിന് സമീപമുള്ള ഒന്നാം നമ്പർ റെയിൽവേ ട്രാക്കിലാണ് വാഹനം ഓടിച്ച് കയറ്റിയത്. പിന്നാലെ ട്രാക്കില്‍ ഥാര്‍ കുടുങ്ങുകയായിരുന്നു. പിന്നാലെ പൊലീസ് എത്തി പാളത്തിൽ കുടുങ്ങിയ ഥാർ സുരക്ഷിതമായി നീക്കം ചെയ്തതിനാൽ വൻ അപകടം ഒഴിവായി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങലില്‍ പ്രചരിക്കുകയാണ്. വാഹനവും ഡ്രൈവറിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
റെയിൽവേ ട്രാക്കില്‍ വാഹനം ഓടിച്ച് കയറ്റി; വാഹനവും ഡ്രൈവറിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു

