Site iconSite icon Janayugom Online

ചുഴലിക്കാറ്റിൽ നാശം വിതച്ച അരങ്കിൽത്താഴം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സന്ദർശിച്ചു

പൈമ്പാലുശ്ശേരി അരങ്കിൽത്താഴത്ത് കഴിഞ്ഞ ദിവസമുണ്ടായ ചുഴലിക്കാറ്റ് നാശം വിതച്ച പ്രദേശം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. പി ഗവാസ് സന്ദർശിച്ചു. സിപിഐ കൊടുവള്ളി മണ്ഡലം സെക്രട്ടറി കെ വി സുരേന്ദ്രൻ, മണ്ഡലം കമ്മറ്റി അംഗം കെ വി റാഷിദ്, മടവൂർ ലോക്കൽ സെക്രട്ടറി ദേവരാജ് എന്നിവർ പി ഗവാസിനോടൊപ്പമുണ്ടായിരുന്നു. മിന്നൽ ചുഴലിയിൽ വിദഗ്ധ സംഘം അന്വേഷിക്കണമെന്നും നാശനഷ്ടം സംഭവിച്ച കുടുംബങ്ങൾക്ക് അടിയന്തിര സഹായം നൽകണമെന്നും സിപിഐ മടവൂർ ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു. 

ചുഴലിക്കാറ്റിൽ രണ്ടു വീടുകളുടെ മേൽക്കൂര പൂർണമായും നാലു വീടുകൾ ഭാഗികമായും തകർന്നു. പ്രദേശത്ത് ഒട്ടേറെ കൃഷിനാശമാണുണ്ടായത്. കെഎസ്ഇബിക്കും നഷ്ടം സംഭവിച്ചു. 60 ലക്ഷം രൂപയുടെ നഷ്ടമാണ് റവന്യൂ വകുപ്പിന്റെ കണക്ക്. ഡെപ്യൂട്ടി കലക്ടർ രേഖ കഴിഞ്ഞ ദിവസം നാശം വിതച്ച പ്രദേശം സന്ദർശിച്ചിരുന്നു.

Exit mobile version