Site iconSite icon Janayugom Online

ഡല്‍ഹി മുഖ്യമന്ത്രി അതിഷിയുടെ വിജയം ആംആദ്മിക്ക് അല്പം ആശ്വാസമായി

അരവിന്ദ്കെജ്രിവാളും, മനീഷ് സിസോദിയിയും അടക്കമുള്ള ആംഅദ്മി പാര്‍ട്ടിയുടെ നേതാക്കളെല്ലാം കടപുഴകി വീണപ്പോള്‍ ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ ആശ്വാസമായി അതിഷിക്ക്‌ ജയം. ത്രികോണ മത്സരമായിരുന്ന കൽക്കാജിൽ2795 വോട്ടുകൾക്കാണ്‌ അതിഷി ജയിച്ചത്‌. എഎപിയും കോൺഗ്രസും, ബിജെപിയും തമ്മിൽ കടുത്ത മത്സരം നടന്ന മണ്ഡലമാണ്‌ കൽക്കാജി.

വോട്ടെണ്ണൽ തുടങ്ങി അവസാനം വരെ അതിഷി പിന്നിലായിരുന്നു. എഎപിക്കും കോൺഗ്രസിനും വനിതാസ്ഥാനാർഥികളായിരുന്നു. കോൺഗ്രസിന്റെ അൽക ലാംബ 3803 വോട്ടാണ്‌ നേടിയത്‌, ബിജെപിയുടെ രമേശ് ബിധുരി 44472 വോട്ടും നേടി. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും കൽക്കാജിയിൽ ആം ആദ്മിക്കായിരുന്നു ജയം. 2020 ലെ തെരഞ്ഞെടുപ്പിൽ അതിഷി ഈ സീറ്റിലേക്ക് മത്സരിക്കുകയും ബിജെപിയുടെ ധരംബീർ സിങ്ങിനെ 11,393 വോട്ടുകൾക്ക് പരാജയപ്പെടുത്തുകയും ചെയ്തിരുന്നു.

Exit mobile version