കാട്ടുതീയില്‍ നിന്ന് ഗ്രാമത്തെ രക്ഷിക്കാന്‍ ശ്രമിച്ചയാള്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. വടക്കുപടിഞ്ഞാറൻ സ്പെയിനിലെ ടബാരയിലാണ് സംഭവം.
എയ്ഞ്ചൽ മാർട്ടിൻ അർജോണ എന്നയാളാണ് തന്റെ ഗ്രാമത്തെ രൂക്ഷമായ കാട്ടുതീയില്‍ നിന്ന് രക്ഷിക്കാന്‍ ജീവന്‍ പണയം വയ്ക്കാന്‍ കൂടി തയ്യാറായത്. ഈ പ്രദേശത്ത് കിടങ്ങ് കുഴിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി സുഹൃത്ത് ജുവാൻ ലൊസാനോ റോയിട്ടേഴ്‌സിനോട് പറഞ്ഞു.
തെക്കന്‍ യൂറോപ്പില്‍ കഴിഞ്ഞ കുറച്ചുനാളുകളായി തുടരുന്ന ഉഷ്ണതരംഗത്തില്‍ വ്യാപക നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. അതിശക്തമായ ചൂടിനെ തുടര്‍ന്ന് പോര്‍ച്ചുഗല്ലിലും സ്പെയിനിലുമായി ഇതുവരെ 1,000 പേര്‍ മരിച്ചതായി വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
English Summary: The village is engulfed in flames and the young man makes a last ditch effort to save the country; Video
You may like this video also