Site iconSite icon Janayugom Online

പെണ്‍കുട്ടിയെ കാണാന്‍ ശ്രമിച്ച യുവാവിനെ കെട്ടിയിട്ട് അടിച്ചും മൂത്രം കുടിപ്പിച്ചും ഗ്രാമവാസികള്‍

പെണ്‍കുട്ടിയെ കാണാന്‍ ശ്രമിച്ച യുവാവിനെ മരത്തില്‍ കെട്ടിയിട്ട് അടിച്ചും വായിലേക്ക് മൂത്രമൊഴിച്ചും ഗ്രാമവാസികള്‍. രാജസ്ഥാനിലെ ജലോർ ജില്ലയിലാണ് ഒരു കൂട്ടം ഗ്രാമീണർ പെൺകുട്ടിയെ കാണാൻ വന്ന യുവാവിനുനേരെ ക്രൂരത കാട്ടിയത്. ആക്രമണത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെ തുടർന്ന് ആറ് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 

ഞായറാഴ്ച രാത്രി അടുത്തുള്ള ഗ്രാമത്തിൽ ഒരു പെൺകുട്ടിയെ കാണാനെത്തിയതായിരുന്നു ഇരയെന്ന് പൊലീസ് പറഞ്ഞു. ഗ്രാമവാസികളും പെൺകുട്ടിയുടെ കുടുംബാംഗങ്ങളും ചേർന്ന് മരത്തിൽ കെട്ടിയ ശേഷം ഇയാളെ പിടികൂടി ക്രൂരമായി മർദിക്കുകയായിരുന്നു. 

വിവരമറിഞ്ഞ് ഇയാളുടെ കുടുംബാംഗങ്ങള്‍ സ്ഥലത്തെത്തി ഇയാളെ രക്ഷിക്കാൻ ജനക്കൂട്ടത്തോട് അഭ്യർത്ഥിച്ചു. എന്നാൽ മുന്നറിയിപ്പ് നൽകി വിട്ടയക്കുന്നതിന് മുമ്പ് ഗ്രാമവാസികൾ അവന്റെ വായിൽ മൂത്രം ഒഴിച്ചതായും വീട്ടുകാര്‍ പറഞ്ഞു. 

അതേസമയം യുവാവ് കാണാൻ പോയ പെൺകുട്ടി യുവാവിനെതിരെ പോക്‌സോ നിയമപ്രകാരം പരാതി നൽകിയിട്ടുണ്ടെന്നും യുവാവിന്റെ മൊഴി രേഖപ്പെടുത്തിയ ശേഷം കൂടുതൽ അന്വേഷണം ആരംഭിക്കുമെന്നും അഗർവാല പറഞ്ഞു.

Eng­lish Sum­ma­ry: The vil­lagers tied up the young man who tried to meet the girl, beat him and made him drink urine

You may also like this video

Exit mobile version