അട്ടപ്പാടിയില്‍ വീടിന്റെ ഭിത്തി തകര്‍ന്ന് സഹോദരങ്ങളായ കുട്ടികള്‍ മരിച്ചു. അജയ് — ദേവി ദമ്പതികളുടെ മക്കളായ ഏഴ് വയസ്സുകാരനായ ആദി. നാലുവയസ്സുകാരനായ അജ്‌നേഷ് എന്നിവരാണ് മരിച്ചത്. ബന്ധുവായ ആറ് വയസുകാരി അഭിനയക്കും പരിക്കേറ്റിരുന്നു. പാലക്കാട് അട്ടപ്പാടി കരുവാര ഉന്നതിയിലാണ് അപകടമുണ്ടായത്.
കുട്ടികളുടെ വീടിന് സമീപത്ത് കളിക്കുന്നതിനിടെ പാതിവഴിയില്‍ നിര്‍മാണം ഉപേക്ഷിച്ച വീടിന്റെ ഭിത്തി ഇടിഞ്ഞ് വീണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ മൂവരെയും കോട്ടത്തറ ആശുപത്രിയിലെത്തിച്ചെങ്കിലും സഹോദരങ്ങള്‍ അപ്പോഴേക്കും മരിച്ചിരുന്നു. കുട്ടികളുടെ മൃതദേഹം കോട്ടത്തറ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. മരണപ്പെട്ട കുട്ടികളും സീങ്കര സെന്റ് ജോർജ് എൽപി സ്‌കൂളിലെ വിദ്യാർഥികളാണ്. 2016 ൽ സർക്കാർ അനുവദിച്ച വീടാണ് നിർമാണം പൂർത്തിയാവാത്ത അവസ്ഥയിലുണ്ടായിരുന്നത്. പരിക്കേറ്റ കുട്ടിയെ തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റിയിട്ടുണ്ട്. മുഡുക ഗോത്ര ഉന്നതിയാണ് കരുവാര

