ഇടുക്കിയില്‍ തൂക്കുപാലത്ത് നാട്ടുകാരുടെ മുന്നറിയിപ്പ് അവഗണിച്ച് മുന്നോട്ട്പോയ കാര്‍ വെളളക്കെട്ടില്‍ കുടുങ്ങി. കാര്‍ പാലത്തിന് നടുവില്‍ കുടുങ്ങുകയും ചെയ്തു. വെളളം കയറിയ പാലത്തിലൂടെ ഓടിച്ച കാര്‍ പാലത്തിന് നടുവിലെത്തിയപ്പോള്‍ നിന്നുപോവുകയായിരുന്നു.
മുന്നോട്ടുപോകരുതെന്ന് കാര്‍ ഡ്രൈവര്‍ക്ക് നാട്ടുകാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇത് വകവയ്ക്കാതെ ഡ്രൈവര്‍ കാര്‍ വെളളത്തിലൂടെ മുന്നോട്ടെടുക്കുകയായിരുന്നു. സൈലന്‍സറില്‍ വെളളംകയറിയതോടെ വാഹനം നിന്നു. ഇതോടെ വാഹനത്തിലുണ്ടായിരുന്നവര്‍ പുറത്തിറങ്ങി. ഒടുവിൽ കാർ ഒഴുകിപ്പോകാതിരിക്കാന്‍ നാട്ടുകാരുടെ സഹായത്തോടെ വടം ഉപയോഗിച്ച് കെട്ടിയിട്ടു. വാഹനം വെള്ളക്കെട്ടിലിറക്കുന്നതും ഓഫായി പോകുന്നതും നാട്ടുകാര്‍ ചേര്‍ന്ന് വടം കെട്ടി നിര്‍ത്തുന്ന
ഇടുക്കിയില്‍ കനത്ത മഴയെത്തുടര്‍ന്ന് പലയിടങ്ങളിലും വെളളക്കെട്ടുണ്ടായിട്ടുണ്ട്. മഴയെത്തുടര്‍ന്ന് കട്ടപ്പനയില്‍ ഉരുള്‍പൊട്ടലുണ്ടായി. ഏക്കര്‍ കണക്കിന് കൃഷി സ്ഥലങ്ങള്‍ ഒലിച്ചുപോയി.

