വെള്ളക്കരം കുടിശ്ശിക അടയ്ക്കാത്തതിനെ തുടര്‍ന്ന് എടത്വ പോലീസ് സ്റ്റേഷനിലെ കുടിവെള്ള കണക്ഷൻ ജല അതോറിറ്റി അധികൃതർ വിച്ഛേദിച്ചു. വനിത പോലീസ് ഉൾപ്പടെ 33 പോലീസ് ഉദ്യോഗസ്ഥരുള്ള എടത്വാ പോലീസ് സ്റ്റേഷനിലെ കുടിവെള്ള കണക്ഷനാണ് ഇന്ന് ഉച്ചക്ക് ഒരുമണിയോടെ ജല അതോററ്റി വകുപ്പ് ഉദ്യോഗസ്ഥരെത്തി വിച്ഛേദിച്ചത്. സ്റ്റേഷൻ ഹൗസ് ഓഫീസർ സാവകാശം ആവശ്യപ്പെട്ടുവെങ്കിലും ഇളവ് അനുവദിക്കുന്നതിന് ഉദ്യോഗസ്ഥർ തയ്യാറായില്ലെന്ന് ആക്ഷേപമുണ്ട്. കണക്ഷൻ വിശ്ചേദിച്ചതോടെ പോലീസ് ഉദ്ദ്യോഗസ്ഥർക്കും സ്റ്റേഷനിൽ എത്തുന്ന പൊതുജനങ്ങൾക്കും പ്രതികൾക്കും കുടിവെള്ളം ലഭിക്കാത്ത അവസ്ഥയാണ്.
പോലീസ് സ്റ്റേഷനിലെ കുടിവെള്ള കണക്ഷൻ വിച്ഛേദിച്ച് വാട്ടർ അതോറിറ്റി

