Site iconSite icon Janayugom Online

വെള്ളക്കരം: പുതുക്കിയ താരിഫ് ജല അതോറിട്ടി പുറത്തിറക്കി

സംസ്ഥാനത്ത് വെള്ളക്കരം വര്‍ധിപ്പിച്ചുകൊണ്ടുള്ള പുതുക്കിയ താരിഫ് ജല അതോറിട്ടി പുറത്തിറക്കി. ബിപിഎല്‍ കുടുംബങ്ങള്‍ക്ക് മാസം പതിനയ്യായിരം ലിറ്റര്‍ വരെ വെള്ളം സൗജന്യമാണ്. പുതുക്കിയ താരിഫ് പ്രകാരം ഗാര്‍ഹിക ഉപഭോക്താക്കളുടെ മിനിമം നിരക്ക് 72.05 രൂപയാണ്. 5000 ലിറ്റര്‍ വരെയാണ് മിനിമം നിരക്ക് ബാധമാകുക. ശേഷമുള്ള ഓരോ ആയിരം ലിറ്ററിനും 14.41 രൂപ വീതം ഈടാക്കും. പതിനായിരം ലിറ്ററിന് ശേഷം 144.10 രൂപയാണ് നിരക്ക്. 

ഗാര്‍ഹികേതര ഉപഭോക്താക്കള്‍ക്ക് 265.40 രൂപയാണ് മിനിമം നിരക്ക്. പതിനായിരം ലിറ്റര്‍ വരെയാണ് നിരക്ക് ബാധകമാവുക. ശേഷം 15,000 ലിറ്റര്‍ വരെ 26.54 രൂപ ഈടാക്കും. ഫ്ലാറ്റുകള്‍ക്കും ഗാര്‍ഹികേതര ഉപഭോക്താക്കള്‍ക്കും ഫിക്‌സഡ് ചാര്‍ജുമുണ്ട്. 55.13 രൂപയാണ് ഫിക്‌സഡ് ചാര്‍ജ്. വ്യവസായ സ്ഥാപനങ്ങള്‍ക്ക് 165.38 രൂപയാണ് ഫിക്‌സഡ് ചാര്‍ജ്. വ്യവസായ സ്ഥാപനങ്ങളില്‍ മിനിമം നിരക്ക് 541 രൂപയാണ്. 10,00 ലിറ്റര്‍ വരെയാണിത്.
നഗരസഭ, മുനിസിപ്പാലിറ്റി ടാപ്പുകള്‍ക്ക് 21838.68 രൂപ പ്രതിവര്‍ഷം ഈടാക്കും. പഞ്ചായത്ത് ടാപ്പുകള്‍ക്ക് 14,559.12 രൂപയാണ് ഈടാക്കുക.

Eng­lish Sum­ma­ry: The water author­i­ty has released the revised tariff

You may also like this video 

Exit mobile version