അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് സമീപത്തായിയുള്ള ചാലക്കുടി പുഴയിൽ അപ്രതീക്ഷിതമായി ജലനിരപ്പ് ഉയർന്നു. നിരവധി സഞ്ചാരികള്‍ പുഴയില്‍ കുടുങ്ങി. ഇവരെ നാട്ടുകാർ ചേര്‍ന്നാണ് രക്ഷപ്പെടുത്തിയത്. പെരിങ്ങൽകുത്ത് ഡാമിൽ നിന്നാണ് അതിരപ്പിള്ളിയിലേക്ക് വെള്ളം എത്തുന്നത്. ഡാമിൽ നിന്ന് മുന്നറിയിപ്പില്ലാതെ അധികജലം പുഴയിലേക്ക് ഒഴുക്കുന്നത് പതിവില്ല. ജില്ലാ ഭരണകൂടം ഡാമിൽ നിന്ന് അധിക ജലം ഒഴുകാൻ നിർദ്ദേശം നൽകിയിട്ടുമില്ല. ഡാമിന്റെ വാൽവുകളൊന്നും തുറന്നിട്ടില്ലെന്ന് ഡാം എഞ്ചിനീയറും വ്യക്തമാക്കി. രാവിലെ ഒമ്പത് മണിയോടെ വൈദ്യുതി ഉല്‍പാദിപ്പിക്കുന്നത് നിർത്തിയിരുന്നുവെന്ന് കെഎസ്ഇബിയും വ്യക്തമാക്കി. ഇതോടെ എങ്ങനെ ജലനിരപ്പ് ഉയർന്നുവെന്നതിൽ അവ്യക്തത നിലനിൽക്കുന്നുണ്ട്. ഇത് പരിശോധിക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് സമീപത്തുള്ള പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നു; കുടുങ്ങിയ സഞ്ചാരികളെ നാട്ടുകര്‍ രക്ഷപ്പെടുത്തി

