Site iconSite icon Janayugom Online

വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി; പ്രതിശ്രുത വധുവിന്റെ അമ്മക്കൊപ്പം വരൻ ഒളിച്ചോടി

വിവാഹത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ പ്രതിശ്രുത വധുവിന്റെ അമ്മക്കൊപ്പം വരൻ ഒളിച്ചോടി. യുപി അലിഗഢിലാണ് സംഭവം. ഏപ്രിൽ 16നാണ് യുവതിയുടേയും യുവാവിന്റേയും വിവാഹം ഉറപ്പിച്ചിരുന്നത്. വിവാഹ ചെലവിനായി കരുതിയിരുന്ന രണ്ടര ലക്ഷം രൂപയും യുവതിയുടെ സ്വർണാഭരണങ്ങളും എടുത്താണ് വധുവിന്റെ അമ്മ വരനോടൊപ്പം പോയത്. വിവാഹത്തിനുള്ള വസ്ത്രങ്ങൾ വാങ്ങാനായി പോയ യുവാവിനെ മണിക്കൂറുകൾ കഴിഞ്ഞിട്ടും കാണാതായതോടെ കുടുംബം അന്വേഷിച്ചത്. 

എന്നാൽ, ​ഫോണിൽ വിളിച്ചിട്ടും കിട്ടാതായതോടെ വധുവിന്റെ വീട്ടുകാരെ വിളിച്ച് വരൻ അവിടെ എത്തിയിട്ടുണ്ടോയെന്ന് അന്വേഷിച്ചത്. അപ്പോഴാണ് വധുവിന്റെ അമ്മയേയും കാണാതായെന്ന വിവരം അറിയുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ വരൻ വധുവിന്റെ അമ്മക്ക് മൊബൈൽ ഫോൺ വാങ്ങി നൽകിയിരുന്നുവെന്നും ഇരുവരും പരസ്പരം ആശയവിനിമയം നടത്തിയിരുന്നുവെന്നും മനസിലായത്. സംഭവത്തിന് പിന്നാലെ കുടുംബാംഗങ്ങൾ പരാതിയും നൽകി. എന്നാൽ, രണ്ട് പേരെയും കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ലെന്നും പൊലീസ് അറിയിച്ചു.

Exit mobile version