Site iconSite icon Janayugom Online

സ്കൂൾ ബാഗുകളുടെ ഭാരം കുറയ്ക്കണം; നിര്‍ദേശവുമായി സര്‍ക്കാര്‍

വിദ്യാർത്ഥികളുടെ സ്കൂൾ ബാഗ് സംബന്ധിച്ച് മാർഗനിർദേശങ്ങൾ പാലിക്കണമെന്ന് സംസ്ഥാനത്തെ സ്കൂളുകളോട് കർണാടക വിദ്യാഭ്യാസ വകുപ്പ്. 2019 സർക്കുലർ വീണ്ടും സ്കൂളുകൾക്ക് നൽകുകയും ഉത്തരവ് കർശനമായി നടപ്പാക്കുന്നത് ഉറപ്പാക്കാൻ ബ്ലോക്ക് തല വിദ്യാഭ്യാസ ഓഫീസർമാരോട് നിർദേശിക്കുകയും ചെയ്തു. സ്കൂൾ വിദ്യാഭ്യാസ, സാക്ഷരതാ വകുപ്പിന്റേതാണ് നടപടി.

നിലവിലെ സർക്കുലർ പ്രകാരം സ്കൂൾ ബാഗിന്റെ അനുവദനീയമായ പരമാവധി ഭാരം വിദ്യാർത്ഥിയുടെ ഭാരത്തിന്രെ 15 ശതമാനത്തിൽ കൂടാൻ പാടില്ല. മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, ക്ലാസ് 1–2 കുട്ടികളുടെ ബാഗുകൾക്ക് 1.5–2 കിലോഗ്രാം ഭാരവും 3–5, 2–3 കിലോഗ്രാം ഭാരവും മാത്രമേ പാടുള്ളു. ആറ് മുതൽ എട്ട് വരെ: 3–4 കിലോഗ്രാം, 9–10 ക്ലാസുകളിൽ ഇത് 4–5 കിലോഗ്രാം ആയിരിക്കണം. അതേസമയം തന്നെ ആഴ്ചയിൽ ഒരു ദിവസം ബാഗില്ലാ ദിവസമായി ആചരിക്കണമെന്നും അത് ശനിയാഴ്ചയായാൽ നല്ലതെന്നും നിർദേശത്തിൽ പറയുന്നു.

eng­lish summary;The weight of school bags should be reduced; Gov­ern­ment with the proposal

you may also like this video;

Exit mobile version