Site icon Janayugom Online

കറുത്തവര്‍ഗക്കാരിയും സ്വവര്‍ഗാനുരാഗിയുമായ ആദ്യ പ്രസ് സെക്രട്ടറിയെ നിയമിച്ച് യുഎസ്

കറുത്തവര്‍ഗക്കാരിയും സ്വവര്‍ഗാനുരാഗിയുമായ ആദ്യ പ്രസ് സെക്രട്ടറിയെ നിയമിച്ച് ബെെഡന്‍ ഭരണകൂടം. പ്രസ് സെക്രട്ടറിയായിരുന്ന ജെന്‍ സാകിക്ക് പകരമായാണ് കരീന്‍ ജീന്‍ പിയറിനെ ബെെഡന്‍ നിയമിച്ചത്.

കരീനെ പ്രസ് സെക്രട്ടറിയായി നിയമിക്കുന്നതില്‍ അഭിമാനമുണ്ടെന്നും അവരുടെ പരിചയസമ്പത്ത്, കഴിവ്, സമഗ്രത എന്നിവയെ പ്രശംസിക്കുന്നതായും പ്രസിഡന്റ് ജോ ബെെഡന്‍ അഭിപ്രായപ്പെട്ടു. കരീനിന്റെ പ്രാതിനിധ്യം പ്രധാനമാണെന്നും പലരുടെയും ശബ്ദമായി മാറാന്‍ അവര്‍ക്ക് കഴിയുമെന്ന് ജെന്‍ സാകിയും പറഞ്ഞു.

ജോ ബെെഡന്‍ വെെസ് പ്രസിഡന്റായിരുന്ന കാലയളവിലും കരീന്‍ അദേഹത്തോടൊപ്പം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇതുകൂടാതെ 2008 ലും 2012 ലും മുന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലും 2020 ല്‍ ബെെഡന്റെ പ്രചാരണങ്ങളിലും കരീന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

അതേസമയം, ആരംഭം മുതലേ ബെെഡന്റെ ഭരണകാലത്ത് സ്ഥാനമൊഴിയുമെന്ന് പറഞ്ഞിരുന്ന ജെന്‍ സാകി എംഎസ്എന്‍ബിസിയില്‍ ചേരുമെന്ന് യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Eng­lish sum­ma­ry; The White House has appoint­ed its first black woman and open­ly gay per­son as press secretary

You may also like this video;

Exit mobile version