Site iconSite icon Janayugom Online

ഭർത്താവ് മരിച്ചതറിയാതെ ഭാര്യ മൂന്ന് നാൾ കൂടെ ഇരുന്നു

ഭർത്താവ് മരിച്ചതറിയാതെ ഭാര്യ മൂന്ന് നാൾ കൂടെ ഇരുന്നു. പുഴു എരിച്ചിട്ടും ഭാര്യ അറിഞ്ഞില്ല. എഴുപുന്ന പഞ്ചായത്ത് 12 വാർഡിൽ എരമല്ലൂർ തേരേഴത്ത് ഗോപി (72) ആണ് മരിച്ചത്. മാനസീക നിലതെറ്റിയ ഷീല മൂന്ന് ദിവസം കഴിഞ്ഞും ഭർത്താവ് മരിച്ചതായി അറിഞ്ഞിരുന്നില്ല. പകൽ സമയങ്ങളിൽ ലക്ഷ്യമില്ലാതെ പുറത്ത് കറങ്ങി നടക്കുമായിരുന്ന ആളായിരുന്നു അവർ. ഞായറാഴ്ച രാവിലെ സമീപവാസി യായ

ചാക്രപാണി ഗോപിയെ കണ്ടിരുന്നു. ചാക്രപാണിയാണ് ഇവർക്ക് ഭക്ഷണം നൽകിയിരുന്നത്. ചൊവ്വാഴ്ച ഭാര്യ സഹോദരൻ രമേശന് ചെക്കപ്പിന് പോകുന്നതിനായി വിളിക്കാൻ വീട്ടിൽ എത്തിയപ്പോഴാണ് ഗോപി നിലത്തു വീണ് കിടക്കുന്നതായി കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിൽ മരിച്ചതായും ശരീരം പുഴു എരിച്ചതായും കണ്ടെത്തി. നാട്ടുകാരും പഞ്ചായത്ത് അധികാരികളും ചേർന്ന് മൃതദ്ദേഹം അരൂക്കറ്റി സർക്കാർ ആശുപത്രിയിൽ എത്തിച്ചു.

Exit mobile version