ആറളം ഫാമിനടത്തുള്ള മേഖലയില്‍ പത്താം ബ്ലോക്കില്‍ വീട്ടുമുറ്റത്തെത്തിയ ആനയെ വനത്തിലേക്ക് തുരത്തി. പത്താം ബ്ലോക്കിലെ രമേശന്റെ വീട്ടുമുറ്റത്താണ് ആന എത്തിയത്. വനംവകുപ്പ് സേനയുടെനേതൃത്വത്തില്‍ ആനയെ വനത്തിലേക്ക് തുരത്തുകയായിരുന്നു. കാട്ടാന വീടിന്റെ വാതിലുകള്‍ തകര്‍ത്തിരുന്നു.
ആനഭീഷണിമൂലം വൈകുന്നേരമായാൽ പ്രദേശവാസികൾ പുറത്തിറങ്ങാൻ മടിക്കുകയാണ്. രാത്രിയായിരുന്നു കൂടുതൽ അപകട ഭീഷണിയെങ്കിൽ ഇപ്പോൾ പകലും ജനവാസമേഖലയിലേക്ക് ആനകൾ എത്തുകയാണ്. കശുവണ്ടി സീസൺ തുടങ്ങിയതോടെ കൂടുതൽ ആനകളാണ് ഫാമിന്റെ കൃഷിഭൂമിയിലും പുനരധിവാസ മേഖലയിലുമായി കഴിയുന്നത്.

