Site icon Janayugom Online

മലപ്പുറത്ത് ഓടുന്ന ബസ്സില്‍ നിന്ന് സ്ത്രീ തെറിച്ചു വീണു

മലപ്പുറത്ത് ഓടുന്ന ബസ്സില്‍ നിന്ന് സ്ത്രീ തെറിച്ചു വീണു. അതിവേഗത്തില്‍ ഓടിയ ബസില്‍ നിന്നാണ് സ്ത്രീ തെറിച്ചു വീണത്. എടവണ്ണപ്പാറ — കോഴിക്കോട് റോഡില്‍ വാഴക്കാട് ചീനിബസാറിലാണ് അപകടം ഉണ്ടായത്. വളവ് തിരിഞ്ഞ് വരികയായിരുന്ന ബസില്‍ നിന്ന് സ്ത്രീ റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. വാഴക്കാട് പണിക്കരപ്പുറായ മേലേവീട്ടില്‍ മുഹമ്മദ് അസ്ലമിന്റെ ഭാര്യ ലൈലയാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റ ലൈല കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

Eng­lish Summary:The woman fell from the bus run­ning in Malappuram
You may also like this video

Exit mobile version