പ്രതിശ്രുത വരൻ നോക്കിനില്‍ക്കെ യുവതി റോളർ കോസ്റ്ററിൽ നിന്നും നിലത്തേക്ക് വീണ് മരിച്ചു. 24 കാരിയായ പ്രിയങ്കയാണ് മരിച്ചത്. യുവതി തന്റെ പ്രതിശ്രുത വരൻ നിഖിലിനൊപ്പം സൗത്ത് വെസ്റ്റ് ഡൽഹിയിലെ കപഷേരയ്ക്ക് സമീപമുള്ള ഫൺ ആൻഡ് ഫുഡ് വാട്ടർ പാർക്കിലെത്തിയപ്പോഴാണ് അപകടം ഉണ്ടായത്. ഇരുവരും റൈഡറിൽ കയറിയപ്പോൾ റോളർ കോസ്റ്ററിന് തകരാറ് സംഭവിക്കുകയായും തുടർന്ന് സ്റ്റാൻഡ് പൊട്ടി പ്രിയങ്ക താഴേയ്ക്ക് വീഴുകയുമായിരുന്നു. ഗുരുതര പരിക്കുകളോടെ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം കുടുംബത്തിന് കൈമാറി.
റോളർ കോസ്റ്ററിൽ നിന്ന് നിലത്തേക്ക് വീണ് യുവതി മരിച്ചു

