Site iconSite icon Janayugom Online

യുവതി മരിച്ച നിലയില്‍; രണ്ടാം ഭര്‍ത്താവ് അറസ്റ്റിൽ

മതിലകം കഴുവിലങ്ങില്‍ രണ്ട് കുട്ടികളുടെ അമ്മയായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി രണ്ടാം ഭര്‍ത്താവ് അറസ്റ്റിൽ. തിരുവനന്തപും ശംഖുമുഖം ബീച്ചിലെ രാജീവ് നഗര്‍ സ്വദേശി ജോസഫിന്റെ മകള്‍ അനു (34) ആണ് മരിച്ചത്. ഇതുസംബന്ധിച്ച് യുവതിയുടെ രണ്ടാം ഭര്‍ത്താവ് മതിലകം കഴുവിലങ്ങ് സ്വദേശി ചേനോത്തുപറമ്പില്‍ പ്രശാന്തിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് യുവതിയെ വീട്ടിൽ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആദ്യഭര്‍ത്താവിനെഉപേക്ഷിച്ചശേഷം മൂന്ന് വര്‍ഷത്തോളമായി പ്രശാന്തിനൊപ്പം മതിലകം കഴുവിലങ്ങിലാണ് ഇവര്‍ താമസിച്ചുവരുന്നത്. അനു മരിച്ചതറിഞ്ഞ് പ്രശാന്തും ആത്മഹത്യക്ക് ശ്രമിച്ചെങ്കിലും നാട്ടുകാരും പൊലീസും ചേര്‍ന്ന് ഇയാളെ ആശുപത്രിയിലെത്തിച്ച് രക്ഷപ്പെടുത്തുകയായിരുന്നു. പിന്നീട് യുവതിയുടെ ബന്ധുക്കളുടെയും മക്കളുടെയുമ മൊഴിയെടുത്തതോടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.ര ണ്ടാം ഭര്‍ത്താവിന്റെ ഉപദ്രവവും പീഡനവും മൂലമാണ് അനു തൂങ്ങിമരിച്ചതെന്നാണ് ആരോപണം. മതിലകം എസ്എച്ച്ഒ എം കെ ഷാജിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

Exit mobile version