വനിത മാധ്യമപ്രവര്‍ത്തകയെ ഓഫീസിനുള്ളില്‍ ജിവനോടുക്കിയ നിലയില്‍ കണ്ടെത്തി. അസമിലെ ഗുവാഹത്തിയിലാണ് സംഭവം. പ്രാദേശിക വാര്‍ത്താചാനലിലെ അവതാരകയായ ഋതുമണി റോയിയെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.
ഡിസംബര്‍ അഞ്ചാംതീയതി വിവാഹം നടക്കാനിരിക്കേയാണ് ഇവര്‍ ജീവനൊടുക്കിയത്. സഹപ്രവര്‍ത്തകരാണ് മൃതദേഹം കണ്ടത്. യുവതിയുടെ ആത്മഹത്യക്കുറിപ്പ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഇത് എല്ലാവരുടെയും നന്മയ്ക്ക് വേണ്ടിയാണ്. തന്നോട് ക്ഷമിക്കണം എന്നായിരുന്നു കുറിപ്പിലുണ്ടായിരുന്നത്. സംഭവത്തില്‍ കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം ആരംഭിച്ചുവെന്നും പൊലീസ് അറിയിച്ചു.

