Site iconSite icon Janayugom Online

കെഎസ്ഇബി ഓഫീസിലെത്തി യുവതിയുടെ ആത്മഹത്യാഭീഷണി

വീട്ടിലെ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാത്തതിനെത്തുടർന്ന് യുവതി കെഎസ്ഇബി ഓഫീസിലെത്തി ആത്മ ഹത്യാഭീഷണി മുഴക്കി. ഞായറാഴ്ച മൂന്നു മണിയോടെ തലയോലപ്പറമ്പ് കെഎസ്ഇ ബി ഓഫീസിലാണ് സംഭവം. ദിവസങ്ങളായി വീട്ടിലെ വൈദ്യുതി ബന്ധം തകരാറിലായതിനെക്കുറിച്ച് പരാതിപ്പെട്ടിട്ടും പുനഃസ്ഥാപിക്കാൻ കെഎസ്ഇബി ഉദ്യോഗസ്ഥർ എത്തിയിരുന്നില്ല. തുടര്‍ന്നാണ് തലയോലപ്പറമ്പ് കോലത്താർ സ്വദേശിനി, കെഎസ്ഇബി ഓഫീസിൽ എത്തിയത്.

കാർ പോർച്ചിലെ ഫാനിൽ ഷാൾ ഇട്ട് ആത്മഹത്യാഭീഷണി മുഴക്കുകയായിരുന്നു. കെഎസ്ഇബി ഉദ്യോ​ഗസ്ഥർ തലയോലപ്പറമ്പ് പൊലീസിൽ വിവരം അറിയിക്കുകയും ‌പിന്നാലെ പൊലീസ് എത്തി അനുനയിപ്പിച്ചു സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും ചെയ്തു. ഇതിനിടയിൽ കെഎസ്ഇബി ജീവനക്കാർ പോയി ഇവരുടെ വീട്ടിലെ വൈദ്യുതിബന്ധം പുനസ്ഥാപിക്കുകയും ചെയ്തു. തലയോലപ്പറമ്പ് സെക്ഷൻ ഓഫീസിന്റെ പരിധിയിലുള്ള പല ഭാഗങ്ങളിലും രണ്ടുദിവസമായി ഇത്തരത്തിൽ വൈദുതി തകരാർ ഉണ്ടെന്നും ഇത് പുനസ്ഥാപിച്ചു വരികയാണെന്നും ആണ് കെഎസ്ഇബി ഉദ്യോഗസ്ഥരുടെ വിശദീകരണം.

Exit mobile version