ഇന്ധനവില വർദ്ധനവിനെതിരെ കേരള മഹിളാ സംഘം ഹരിപ്പാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. സിപിഐ ഓഫീസിൽ നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം നഗരം ചുറ്റി കെഎസ്ആർടിസി ബസ് സ്റ്റേഷന് സമീപം അവസാനിച്ചു.
തുടർന്ന് നടന്ന യോഗം ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എ ശോഭ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ബിന്ദു കൃഷ്ണ കുമാർ അധ്യക്ഷത വഹിച്ചു. യു സന്ധ്യ, ശ്രീകല ടീച്ചർ, അഞ്ജലി, എസ് സരിത എന്നിവർ സംസാരിച്ചു. രജനി, മഞ്ജു ശിവൻ, ദിവ്യ ദിലീപ്, ഗിരിജ സി ജി, കൊച്ചുമോൾ വേണുഗോപാൽ, അതുല്യ എന്നിവർ നേതൃത്വം നൽകി.