Site iconSite icon Janayugom Online

ഇന്ത്യയുടെ സാമ്പത്തിക വളർച്ചാ പ്രവചനം ലോകബാങ്ക് വെട്ടിക്കുറച്ചു

വർധിച്ചുവരുന്ന പണപ്പെരുപ്പം, വിതരണ ശൃംഖലയിലെ തടസങ്ങൾ, ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ എന്നിവ കാരണം നടപ്പ് സാമ്പത്തിക വർഷത്തെ ഇന്ത്യയുടെ സാമ്പത്തിക വളർച്ചാ പ്രവചനം 7.5 ശതമാനമായി ലോക ബാങ്ക് വെട്ടിക്കുറച്ചു. രണ്ടാം തവണയാണ് 2022–23 സാമ്പത്തിക വർഷത്തിൽ ലോകബാങ്ക് ജിഡിപി വളർച്ചാ പ്രവചനം പരിഷ്കരിക്കുന്നത്. ഏപ്രിലിൽ പ്രവചനം 8.7 ശതമാനത്തിൽ നിന്ന് എട്ട് ശതമാനമായി കുറച്ചിരുന്നു. ആഗോള റേറ്റിങ് ഏജൻസികളും ഇന്ത്യയുടെ സാമ്പത്തിക വളർച്ചാ പ്രവചനം വെട്ടിക്കുറച്ചിരുന്നു. 

Eng­lish Sum­ma­ry: The World Bank has cut Indi­a’s eco­nom­ic growth forecast

You may like this video also

YouTube video player
Exit mobile version