ലോകം ഉക്രെയ്ന് ജനതയ്ക്കൊപ്പമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്. റഷ്യയുടേത് നീതിക്ക് നിരക്കാനാകാത്ത നടപടിയാണെന്നും ഈ ആക്രമണം വരുത്തുന്ന ജനങ്ങളുടെ ജീവഹാനിയ്ക്കും നാശത്തിനും റഷ്യ മാത്രമാണ് ഉത്തരവാദിയെന്നും ബൈഡന് പറഞ്ഞു.
റഷ്യയ്ക്കെതിരെ ലോകരാജ്യങ്ങള്‍ ഒറ്റക്കെട്ടായി നില്ക്കും. ഉക്രെയ്നിലെ ജനങ്ങള്‍ക്കൊപ്പമാണ് എല്ലാവരുടെയും പ്രാര്‍ഥന. യുദ്ധം തെരഞ്ഞെടുത്തത് റഷ്യയാണ്. ഈ നടപടി റഷ്യയെ ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത പ്രത്യാഘാതങ്ങളിലേക്ക് നയിക്കുമെന്നും ബൈഡന് വ്യക്തമാക്കി. സ്ഥിതിഗതികൾ നിരീക്ഷിക്കുന്നുണ്ടെന്നും ബൈഡൻ കൂട്ടിച്ചേർത്തു.
english summary;The world is with the Ukrainian population; Joe Biden
you may also like this video;