Site iconSite icon Janayugom Online

ആറ് പതിറ്റാണ്ട് പഴക്കം, വില 1,100 കോടി; ബെൻസിന്റെ ഈ ‘അത്ഭുത’ കാറിനെ അടുത്തറിയാം

ലോകത്തിലെ ഏറ്റവും വിലയേറിയ കാറായ മെഴ്‌സിഡസ് ബെൻസിന്റെ (Mer­cedes-Benz) ക്ലാസിക് മോഡലായ 300 എസ്എൽആർ ഉഹ്‌ലെൻഹൗട്ട് കൂപ്പെ ലേലം ചെയ്തു. 143 മില്യൺ യുഎസ് ഡോളറിനാണ് ആഡംബര കാർ നിർമ്മാതാക്കളായ മെഴ്‌സിഡസ് ബെൻസിന്റെ വിന്റേജ് കൂപ്പെ ലേലത്തില്‍ പോയത്. അതായത് ഏകദേശം 1,100 കോടി രൂപയ്ക്ക്. ജർമ്മനിയില്‍ സ്റ്റട്ട്ഗാർട്ടിലുള്ള മെഴ്‌സിഡസ് ബെൻസ് മ്യൂസിയത്തിൽ നടന്ന രഹസ്യ ലേലത്തിലാണ് കാര്‍ വിറ്റത്. കാര്‍ ലേല വിവരം അറിഞ്ഞ ചുരുക്കം കുറച്ച് പേര്‍ക്ക് മാത്രമാണ് ലേലത്തില്‍ പങ്കെടുക്കാന്‍ സാധിച്ചത്. ലേലം നടന്നതിന് ശേഷം മാത്രമാണ് കമ്പനി ലേല വിശദാംശങ്ങള്‍ പുറത്ത് വിട്ടത്.

1955 ലാണ് മെഴ്‌സിഡസ്-ബെൻസ് റേസിംഗ് ഡിപ്പാർട്ട്‌മെന്റ് നിർമ്മിച്ച രണ്ട് പ്രോട്ടോടൈപ്പുകളിൽ ഒന്നാണ് ഈ കാര്‍. കാറിന്റെ നിര്‍മ്മാതാവും ചീഫ് എഞ്ചിനീയറുമായ റുഡോൾഫ് ഉഹ്‌ലെൻഹോട്ടിന്റെ പേരിലാണ് ഈ ആഡംബര ബെന്‍സ് അറിയപ്പെടുന്നത്. 2018‑ൽ ഫെരാരി 250 ജിടിഒ 48 മില്യൺ യുഎസ് ഡോളറിന് ലേലം ചെയ്തിരുന്നു. 1962ലാണ് ഫെരാരി നിര്‍മ്മിച്ചത്. എന്നാല്‍ കൂപ്പെ കാര്‍ സ്വന്തമാക്കിയ വ്യക്തിയുടെ പേര് വിവരങ്ങള്‍ ഇതുവരെ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. നിലവില്‍ പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്ന് മെഴ്‌സിഡസ് ബെൻസ് ചെയർമാൻ ഒല കെലെനിയസ് അറിയിച്ചു.

പ്രധാനപ്പെട്ട് അവസരങ്ങള്‍ വാങ്ങിയ കാര്‍ പൊതു പ്രദര്‍ശനത്തിന് നല്‍കുമെന്നാണ് കാര്‍ വാങ്ങിയ വ്യക്തി അറിയിച്ചിട്ടുള്ളത്. അതേസമയം രണ്ടാമത്തെ 300 എസ്എൽആർ ഉഹ്‌ലെൻഹൗട്ട് കൂപ്പെ കമ്പനിയുടെ സ്റ്റട്ട്ഗാർട്ടിലെ മെഴ്‌സിഡസ് ബെൻസ് മ്യൂസിയത്തിൽ അവരുടെ ഉടമസ്ഥതയില്‍ പ്രദർശിപ്പിക്കുകയും ചെയ്യുമെന്ന് അറിയിച്ചു.

Eng­lish Summary:The world’s most expen­sive car sold at auc­tion for a stag­ger­ing amount
You may also like this video

Exit mobile version