സമൂഹമാധ്യമങ്ങളിലൂടെ ലോകമൊട്ടാകെ ശ്രദ്ധനേടിയ താരമാണ് ഖാബി ലെയിം. ജനപ്രിയ ടിക് ടോക്കറായി അറിയപ്പെടുന്ന 22 കാരനായ ഖാബി ലെയിമിന് ദശലക്ഷം ടിക്ടോക് ഫോളോവേഴ്‌സാണുള്ളത്. ഇപ്പോഴിതാ ഖാബിക്ക് ഇറ്റാലിയന്‍ പൗരത്വം ലഭിച്ചിരിക്കുകയാണ്. ഇറ്റലിയിലെ ടൂറിനപ്പുറത്തുള്ള മുനിസിപ്പാലിറ്റിയായ ചിവാസ്സോയിലാണ് പൗരത്വം ലഭിച്ചത്. ബുധനാഴ്ച ഖാബി ലെയിം പൗരത്വ സത്യപ്രതിജ്ഞ ചെയ്തുവെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സെനഗലില്‍ നിന്നും ഇറ്റലിയിലേക്ക് കുടിയേറി ആളാണ് ലെയിം. “ഇറ്റലിയുടെ ടിക് ടോക്ക് രാജാവിന്” ഇറ്റാലിയന്‍ പൗരത്വം ഇല്ലെന്ന വാര്‍ത്ത വൈറലായതിന് പിന്നാലെ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടായതോടെയാണ് ഇദ്ദേഹത്തിന്റെ പൗരത്വ അപേക്ഷ പരിഗണിച്ചത് എന്നാണ് റിപ്പോര്‍ട്ട്.
നിമിഷനേരം കൊണ്ടാണ് ഖാബി സോഷ്യല്‍ മീഡിയയില്‍ താരമായി മാറിയത്. സോഷ്യല്‍ മീഡിയയില്‍ വൈറലാവാന്‍ വേണ്ടി ഒരു അടിസ്ഥാനവും ഇല്ലാത്ത വീഡിയോ ചെയ്യുന്നവരെ പുച്ഛം തുളുമ്പുന്ന മുഖത്തോടെ, ഇത് നിസാരം എന്ന് പറഞ്ഞ് ട്രോളുന്ന ഖാബി ലെയിമിന്റെ മുഖമാണ് വൈറലാകാൻ കാരണമായത്. കാറിന്റെ ഡോര്‍ എങ്ങനെ തുറക്കാം, പാല്‍പാക്കറ്റ് എങ്ങനെ മുറിക്കാം എന്നിങ്ങനെ കാണിച്ച് ആളെ പറ്റിക്കാനും വ്യൂ കൂട്ടാനും നടത്തുന്ന വീഡിയോകള്‍ എല്ലാം ചെറിയ വീഡിയോകളില്‍ കൂടി ഖാബി ട്രോളും. അതിനാല്‍ തന്നെ ഇത്തരത്തില്‍ ചെറിയ വിഷയങ്ങളെ സങ്കീര്‍ണ്ണമാക്കുന്നയിടത്തെല്ലാം ഖാബിയുടെ മുഖം ഒരു മീം ആയി അവതരിപ്പിക്കപ്പെടന്നുണ്ട്. ഒരു വാക്ക് പോലും സംസാരിക്കാതെയാണ് ഖാബിയുടെ വീഡിയോകള്‍ എന്നതാണ് ശ്രദ്ധേയം.
English Summary: The World’s Most Followed TikToker , Has Been Granted Italian Citizensip
You may also like this video