Site iconSite icon Janayugom Online

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ആള്‍ അന്തരിച്ചു

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ജപ്പാനിലെ കേന്‍ തനക (119) അന്തരിച്ചു. ജപ്പാന്‍ വാര്‍ത്താവിതരണ മന്ത്രാലയമാണ് ഇക്കാര്യം പുറത്തുവിട്ടത്. ഏപ്രില്‍ പത്തൊന്‍പതിനായിരുന്നു അന്ത്യം. 1903 ജനുവരി 2നാണ് തനക ഫുകുവോകയില്‍ ജനിച്ചത്. ഇതേ വര്‍ഷമാണ് റൈറ്റ് സഹോദരന്‍മാര്‍ ആദ്യമായി വിമാനം പറത്തിയതും മേരി ക്യൂറി നൊബേല്‍ പുരസ്‌കാരം നേടുന്നതും.

ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയായി 2019 ഗിന്നസ് വേള്‍ഡ് റെക്കോഡില്‍ ഇടം പിടിച്ചിരുന്നു. ജീവിതത്തിന്റെ അവസാന നാളുകള്‍ വരെ ആരോഗ്യത്തോടെയാണ് തനക ജീവിച്ചത്. കളികളില്‍ ഏര്‍പ്പെടുകയും ചോക്ലേറ്റ് കഴിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം നടന്ന ഒളിംപിക്‌സില്‍ ജ്വാല തെളിയിക്കല്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും കോവിഡ് മൂലം പിന്‍മാറേണ്ടി വന്നു.

Eng­lish sum­ma­ry; The world’s old­est man has died

You may also like this video;

Exit mobile version