Site iconSite icon Janayugom Online

ലോകതൊഴിലാളികളും ജനങ്ങളും അപകടസാഹചര്യങ്ങളെ നേരിടുന്നു: നെവെസ് ഗുറേറിയോ പെഡ്രോ

ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ 24-ാമത് കോൺഗ്രസിലെ എല്ലാ പ്രതിനിധികൾക്കും അവരിലൂടെ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും രാജ്യത്തെ തൊഴിലാളികൾക്കും ജനങ്ങൾക്കും പോർച്ചുഗീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആശംസകള്‍ അറിയിച്ചാണ് പ്രതിനിധി നെവെസ് ഗുറേറിയോ പെഡ്രോ പാര്‍ട്ടി കോണ്‍ഗ്രസിനെ അഭിവാദ്യം ചെയ്തത്.

ലോകത്തിലെ തൊഴിലാളികളും ജനങ്ങളും വളരെ ഗുരുതരവും അപകടകരവുമായ സാഹചര്യത്തെ അഭിമുഖീകരിക്കുകയാണ്. മുതലാളിത്തം അതിന്റെ ചൂഷണവും അടിച്ചമർത്തലും ആക്രമണവും കൊള്ളയും തുടരുന്നു. സാധാരണ ജനതയുടെ അവകാശങ്ങളെ നിഷേധിക്കുകയും സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും എതിരായ ആക്രമണം തുടരുകയും ചെയ്യുന്നു, അദ്ദേഹം വ്യക്തമാക്കി. 

വന്യമായ ഇടപെടലിലൂടെ അന്താരാഷ്ട്ര സംഘർഷങ്ങൾ വർധിപ്പിക്കാനുള്ള തന്ത്രങ്ങള്‍ തുടരുകയാണ് മുതലാളിത്തം. പാരിസ്ഥിതിക പ്രശ്നങ്ങൾ വഷളാക്കുകുയും യുദ്ധങ്ങളെയും കലാപങ്ങളെയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. സമ്പത്തിന്റെ കേന്ദ്രീകരണവും അതിന്റെ വർഗാധിപത്യവും ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കുകയാണ്. അമേരിക്കയാകട്ടെ നാറ്റോയുടെയും യൂറോപ്യൻ യൂണിയന്റെയും സഹായത്തോടെ അവരുടെ ആഗോള ആധിപത്യം അടിച്ചേൽപ്പിക്കാന്‍ പരിശ്രമിക്കുകയാണ്, ഇതിനായി ഭീഷണി, ബ്ലാക്ക് മെയിൽ, ഉപരോധങ്ങൾ തുടങ്ങി കുതന്ത്രങ്ങളിലൂടെ കെണികള്‍ മെനഞ്ഞുകൊണ്ടേയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Eng­lish Summary:The world’s work­ers and peo­ple face dan­ger­ous sit­u­a­tions: Neves Guer­re­rio Pedro
You may also like this video

YouTube video player
Exit mobile version