എസ്ബിഐ എരിമയൂർ ശാഖയിൽ അക്കൗണ്ടിൽ നിന്നു പണം പിൻവലിക്കാനെത്തിയ യുവാവ് ബാങ്കിലെ കൗണ്ടറിന്റെ ചില്ല് തകർത്തു. എരിമയൂർ ചേരാനാട് പുത്തൻതൊടി വീട്ടിൽ ഷമീറും പിതാവ് യൂസഫും ഒന്നിച്ചാണ് ബാങ്കിൽ എത്തിയത്. 14,000 രൂപയുടെ ചെക്ക് ബാങ്കിൽ നൽകി. എന്നാൽ അക്കൗണ്ടിൽ അത്രയും തുക ഇല്ലാത്തതിനാൽ നൽകാൻ കഴിയില്ലെന്ന് ബാങ്ക് അധികൃതർ അറിയിച്ചതോടെ ഇയാൾ അക്രമാസക്തനാവുകയായിരുന്നു. ആലത്തൂർ പൊലീസ് ഷമീറിനെ കസ്റ്റഡിയിലെടുത്ത് അന്വേഷണം ആരംഭിച്ചു.
പണം പിൻവലിക്കാനെത്തിയ യുവാവ് ബാങ്ക് തല്ലിത്തകർത്തു

