Site icon Janayugom Online

ലോറിയുടെ അടിയിൽ ഉറങ്ങാൻ കിടന്നു, അബദ്ധത്തില്‍ വാഹനം മുന്നോട്ടെടുത്തു; കണ്ണൂരില്‍ യുവാവിന് ദാരുണാന്ത്യം

കണ്ണൂർ ധർമ്മശാലയിൽ ലോറിക്കടിയിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം. തൃശൂർ ചേർപ്പ് സ്വദേശി വി സജീഷ് ആണ് മരിച്ചത്. ഇന്നലെ രാത്രി 9:30 നായിരുന്നു സംഭവം. പാർക്ക് ചെയ്ത ലോറിക്കടിയിൽ കിടന്നുറങ്ങുകയായിരുന്നു സജീഷ്. ഇതിനിടെയാണ് ലോറി അബദ്ധത്തിൽ മുന്നോട്ട് എടുക്കുന്നത്. ലോറിക്കടിയിൽ പെട്ട ഇയാളെ കണ്ണൂർ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

Eng­lish Sum­ma­ry: The young man died after falling under the lorry
You may also like this video

Exit mobile version