Site iconSite icon Janayugom Online

പ്രണയം തെളിയിക്കാൻ വിഷം കഴിച്ച യുവാവ് മരിച്ചു; പെൺകുട്ടിയുടെ കുടുംബത്തിനെതിരെ ആരോപണം

ഛത്തീസ്ഗഡിലെ കോർബ ജില്ലയിൽ കാമുകിയോടുള്ള പ്രണയം തെളിയിക്കാൻ വിഷം കഴിച്ച യുവാവ് മരിച്ചു. കൃഷ്ണ കുമാർ പാണ്ഡോ(20) ആണ് മരിച്ചത്. മകനെ ആത്മഹത്യ ചെയ്യാൻ നിർബന്ധിച്ചുവെന്ന് ആരോപിച്ച് കൃഷ്ണ കുമാറിൻ്റെ കുടുംബം കാമുകിയുടെ വീട്ടുകാർക്കെതിരെ രംഗത്തെത്തി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഒരു പെൺകുട്ടിയുമായി കൃഷ്ണ കുമാർ പ്രണയത്തിലായിരുന്നു. ഇത് അറിഞ്ഞ പെൺകുട്ടിയുടെ വീട്ടുകാർ സംസാരിക്കാനായി കൃഷ്ണ കുമാറിനെ വീട്ടിലേക്ക് വിളിച്ചു വരുത്തി. മകളോടുള്ള അടുപ്പം തെളിയിക്കുന്നതിനായി വിഷാംശമുള്ള ഒരു പദാർത്ഥം കഴിക്കാൻ യുവതിയുടെ കുടുംബം ആവശ്യപ്പെട്ടതായാണ് ആരോപണം. തുടർന്ന്, യുവാവ് ഈ പദാർത്ഥം കഴിച്ചതോടെ അവശനിലയിലാകുകയായിരുന്നു. ഉടൻതന്നെ യുവാവിൻ്റെ കുടുംബാംഗങ്ങളെ വിവരം അറിയിച്ചു. കൃഷ്ണ കുമാറിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Exit mobile version