Site icon Janayugom Online

യുവാവ് ഈദ്ഗാഹിനിടെ കുഴഞ്ഞുവീണ് മരിച്ചു

hannan

നമസ്കാരത്തിനെത്തിയ യുവാവ് ഈദ്ഗാഹിൽ കുഴഞ്ഞുവീണ് മരിച്ചു. മുക്കം സഹകരണ ബാങ്ക് മുൻ സെക്രട്ടറി കുമാരനെല്ലുർ പഴന്തോപ്പിൽ പി ടി ഉസ്സന്റെ മകൻ ഹന്നാൻ ഹുസ്സൻ (20) ആണ് അഭിലാഷ് ജംഗ്ഷനിലെ നഫ്ന കോംപ്ലക്സിൽ സജ്ജമാക്കിയ സംയുക്ത ഈദ്ഗാഹിൽ ഞായറാഴ്ച രാവിലെ കുഴഞ്ഞുവീണ് മരിച്ചത്. പാല ബ്രില്യന്റ് കോളേജിൽ വിദ്യാർത്ഥിയായിരുന്നു. മാതാവ്: ഖമറുന്നിസ. സഹോദരങ്ങൾ: ഡോ. ഹംദ (ചേളാരി), ഡോ. ഹന്ന(താനൂർ), ഹാമിദ് ഹുസ്സൻ, ഹിഷാം ഹുസ്സൻ, ഹിന ഹുസ്സൻ. 

Eng­lish Sum­ma­ry: The young man died dur­ing the Eidgah

You may like this video also

Exit mobile version