Site iconSite icon Janayugom Online

ഡെങ്കിപ്പനി ബാധിച്ച് യുവാവ് മരിച്ചു

ഇടുക്കിയില്‍ ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലിരുന്ന ആള്‍ മരിച്ചു. കഞ്ഞിക്കുഴി സ്വദേശി തൂങ്ങാലയില്‍ ബൈജു ജോസ് (45) ആണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളജില്‍ വെച്ച് ഇന്ന് രാവിലെയാണ് മരണം. ബൈജുവിന് ഹൃദയ സംബന്ധമായ രോഗങ്ങള്‍ ഉണ്ടായിരുന്നുവെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. കഴിഞ്ഞ ഒരാഴ്ചയായി കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു ബൈജു.

22ന് ഇയാള്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിരുന്നു. മറ്റ് അസുഖങ്ങള്‍ കൂടു ള്ളതിനാല്‍ മരണകാരണം ഡെങ്കിയാണോ എന്ന് ഉറപ്പിക്കാനാവില്ലെന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നത്. കോട്ടയം മെഡിക്കല്‍ കോളജിലെ റിപ്പോര്‍ട്ട് കിട്ടിയ ശേഷമെ മരണകാരണം സ്ഥിരീകരിക്കാനാകൂവെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി.

Eng­lish Summary:The young man died of dengue fever
You may also like this video

Exit mobile version