വാഗമണ്‍ പാലൊഴുകും പാറ വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. ആലപ്പുഴ ശവക്കോട്ടപ്പാലം സ്വദേശി രോഹിത് (23) ആണ് മരിച്ചത്. സ്ഥലത്ത് നാട്ടുകാരും ഫയര്‍ഫോഴ്‌സും പൊലീസുംഎത്തി മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. ആലപ്പുഴയില്‍ നിന്നും വാഗമണ്‍ സന്ദര്‍ശിക്കാനെത്തിയ അഞ്ചംഗ സംഘത്തിലുണ്ടായിരുന്ന ആളാണ് രോഹിത്ത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി.
English Summary:The young man drowned while bathing in the waterfall
You may also like this video