Site iconSite icon Janayugom Online

പ്രായപൂർത്തിയാകാത്ത മകളുടെ വിവാഹം എതിർത്തതിന് യുവാവ് ഭാര്യയെ കൊലപ്പെടുത്തി

deathdeath

പ്രായപൂർത്തിയാകാത്ത മകളെ വിവാഹം കഴിപ്പിച്ചയ്ക്കാനുള്ള ശ്രമത്തെ എതിര്‍ത്ത ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തി. പാകിസ്ഥാനിലെ ലക്കി ഷാ സദ്ദായിലുള്ള സുൽഫിക്കർ ജിസ്കാനിയാണ് ഭാര്യ ബബ്ലി ജിസ്കാനിയെ കൊലപ്പെടുത്തിയത്. സംഭവത്തില്‍ ഇയാളെ അറസ്റ്റ് ചെയ്തു.

മകൾ ഹുമേരയെ ഒരു ലക്ഷം രൂപ വാങ്ങി, വിവാഹം കഴിപ്പിച്ചയയ്ക്കാനുള്ള ശ്രമത്തെ എതിർത്തതിനാണ് സുൽഫിക്കർ ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതെന്ന് ഇരയുടെ സഹോദരൻ മുനവ്വർ ജിസ്‌കാനി പൊലീസിനോട് പറഞ്ഞു.

കൂടാതെ, തന്റെ മറ്റ് രണ്ട് പെൺമക്കളെയും സുൽഫിക്കർ പണത്തിനായി വിറ്റതായി മുനവ്വർ പൊലീസിനെ അറിയിച്ചു. ബബ്ലി ജിസ്കാനിയുടെ സഹോദരൻ മുനവ്വർ നൽകിയ പരാതിയിലാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് ഛച്ചാർ പൊലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ്എച്ച്ഒ) സാജിദ് ഗംഭീർ പറഞ്ഞു. കൊലപാതകം സംബന്ധിച്ച് അന്വേഷണം ഉടൻ ആരംഭിക്കുമെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബബ്ലി ജിസ്കാനിയുടെ മൃതദേഹം കുടുംബാംഗങ്ങൾക്ക് വിട്ടുകൊടുത്തു.

Eng­lish Sum­ma­ry: The young man killed his wife for oppos­ing the mar­riage of his under­age daughter

You may like this video also

Exit mobile version