Site icon Janayugom Online

കോവിഡ് യാത്രാവിലക്ക് ;6000 കിലോമീറ്റര്‍ സമുദ്രത്തിലൂടെ തനിച്ച് സഞ്ചരിച്ച് യുവാവ് നാട്ടിലെത്തി

കാലാവധി കഴിയാറായ വീസ പുതുക്കുന്നതിനുവേണ്ടി 6000 കിലോമീറ്റര്‍ പസഫിക്ക് സമുദ്രത്തിലൂടെ തനിച്ച് സഞ്ചരിച്ച് യുവാവ്. ഫ്രഞ്ച് പോളിനേഷ്യയിലെ തഹിതി ദ്വീപില്‍ നിന്നാണ് ബ്രിട്ടീഷ് പൗരനായ പോൾ സ്ട്രാറ്റ്ഫോൾഡ് തെക്കന്‍ പസഫിക്ക് സമുദ്രത്തിലൂടെ സഞ്ചരിച്ച് ഓസ്‌ട്രേലിയയിൽ എത്തിയത്. കോവിഡ് മഹാമാരിയെ തുടര്‍ന്നുണ്ടായ യാത്രാവിലക്ക് മൂലം തഹിതിയില്‍ കുടുങ്ങിപ്പോവുകയായിരുന്നു. എന്നാല്‍ താമസ വീസ പുതുക്കുന്നതിന് വേണ്ടിയാണ് അദ്ദേഹം ഒരു മാസത്തോളം നീണ്ടുനിന്ന ഇത്തരമൊരു സാഹസത്തിന് മുതിര്‍ന്നത്.

41 ‑കാരനായ പോൾ സ്ട്രാറ്റ്ഫോൾഡ് പ്രൊഫഷണൽ നാവികനാണ്. എന്നാല്‍ ഇത്തരത്തിലൊരു യാത്ര ഇതിന് മുമ്പ് നടത്തിയിരുന്നില്ല. 50 അടി നീളമുള്ള ബോട്ടാണ് പോൾ ഈ സഞ്ചാരത്തിനായി തിരഞ്ഞെടുത്തത്. 6,000 കിലോമീറ്റർ (3,700 മൈൽ) നീണ്ട യാത്രക്കിടെ നിരവധി പ്രശ്നങ്ങളും നേരിടേണ്ടി വന്നതായി അദ്ദേഹം പറയുന്നു. കൊടുങ്കാറ്റിനെ തുടര്‍ന്ന് രണ്ട് ദിവസം ബോട്ടിന് സാരമായ കേടുപാടുകള്‍ സംഭവിച്ചു. കൂട്ടിയിടി സാഹചര്യം ഒഴിവാക്കുന്നതിന് വേണ്ടി 40 മിനിറ്റില്‍ കൂടുതല്‍ ഉറങ്ങിയില്ല. തനിക്ക് വീട്ടിലെത്താനുള്ള ഒരേയൊരു മാർഗമായിരുന്നു ബോട്ട് യാത്രയെന്ന് ജൂലെെ മൂന്നിന് ക്യൂന്‍സ്‌ലാന്‍ഡിലെ സൗത്ത് പോര്‍ട്ടിലെത്തിയ ശേഷം അദ്ദേഹം ഒരു അഭിമുഖത്തില്‍ പറഞ്ഞു. 

കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് വർഷമായി ഓസ്‌ട്രേലിയ, ന്യൂസിലാന്റ് തുടങ്ങിയ രാജ്യങ്ങളിലെ പതിനായിരക്കണക്കിന് പൗരന്മാർ വിദേശത്ത് കുടുങ്ങിക്കിടക്കുകയാണ്. യാത്രാവിലക്കുകളും നിയന്ത്രണങ്ങളും നിലനിൽക്കുന്നതിനാല്‍ ഇവര്‍ക്ക് തിരിച്ചെത്താന്‍ കഴിഞ്ഞിട്ടില്ല.
eng­lish summary;The young man returned home after trav­el­ing 6000 km alone by sea
you may also like this video;

Exit mobile version