സുഹൃത്തിനെ കൊന്നു കുഴിച്ചുമൂടിയെന്ന യുവാവിന്റെ വെളിപ്പെടുത്തലിനെ തുടർന്ന് നടത്തിയ പരിശോധനയിൽ മൃതദേഹാവശിഷ്ടം കണ്ടെത്തി. ഒറ്റപ്പാലം സ്വദേശി മുഹമ്മദ് ഫിറോസ് ആണ് സുഹൃത്ത് ആഷിഖിനെ കൊന്ന് കുഴിച്ചുമൂടിയത്.
മോഷണക്കേസിൽ ചോദ്യം ചെയ്യുന്നതിനിടെയാണ് ഇക്കാര്യം പറഞ്ഞത്. പിന്നിൽ ലഹരിക്കടത്ത് സംഘമാണോയെന്ന് സംശയിക്കുന്നതായും കൃത്യത്തിൽ ഒന്നിലധികം പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കുകയാണെന്നും പൊലീസ് പറഞ്ഞു.
2015ൽ നടന്ന മോഷണക്കേസുമായി ബന്ധപ്പെട്ടാണ് മുഹമ്മദിനെ പൊലീസ് പിടികൂടിയത്. തുടർന്ന് ചോദ്യം ചെയ്യുന്നതിനിടെയാണ് ഇയാൾ ഇക്കാര്യം പറയുന്നത്. ചിനക്കത്തൂരിൽ ആളൊഴിഞ്ഞ പറമ്പിലാണ് ആഷിഖിനെ കുഴിച്ചുമൂടിയെന്നാണ് മുഹമ്മദ് പൊലീസിന് നല്കിയ മൊഴി.
english summary;The young man revealed that he had killed his friend and buried himself
you may also like this video;