Site icon Janayugom Online

ടവറിന് മുകളില്‍ കയറി യുവാവിന്റെ ആത്മഹ ത്യാ ഭീഷണി; ഒടുവില്‍ താഴെയിറക്കി

എറണാകുളം അങ്കമാലി റെയില്‍വേ സ്റ്റേഷനില്‍ വൈദ്യുതി ടവറിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി യുവാവ്. റെയില്‍വേ സ്റ്റേഷനില്‍ അരമണിക്കൂറോളം പരിഭ്രാന്തി പടര്‍ത്തിയ യുവാവിനെ റെയില്‍വേ പൊലീസും അഗ്‌നിരക്ഷാസേനയും അനുനയിപ്പിച്ച് താഴെയിറക്കി. തനിക്കെതിരെ പൊലീസ് കേസുണ്ടെന്നും ഇത് പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു യുവാവ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. അതേസമയം അങ്കമാലി പൊലീസ് സ്റ്റേഷനില്‍ ഇയാള്‍ക്കെതിരെ കേസില്ലെന്ന് പൊലീസ് അറിയിച്ചു.
യുവാവ് കൊല്ലം ചടയമംഗലം സ്വദേശിയാണ്. അങ്കമാലിയില്‍ എത്തിയത് എന്തിനാണെന്നത് അടക്കമുള്ള കാര്യങ്ങളില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Eng­lish Summary:The young man threat­ened to com­mit sui­cide by climb­ing on top of the tow­er; Final­ly brought down
You may also like this video

Exit mobile version