Site icon Janayugom Online

മകളെയും അമ്മയെയും വെടിവെച്ച് കൊന്ന് യുവാവ് ജീവനൊടുക്കി

പഞ്ചാബില്‍ യുവാവ് മകളെയും അമ്മയെയും വളര്‍ത്തുനായയെയും വെടിവച്ചുകൊന്ന ശേഷം ജീവനൊടുക്കി. ശനിയാഴ്ച വൈകുന്നേരം ബര്‍ണാലയിലെ രാമരാജ്യ കോളനിയിലായിരുന്നു നാടിനെ ‍ ഞെട്ടിച്ച സംഭവം. കുൽബീർ മാൻ സിങ് എന്നയാളാണ് മകളായ നിമ്രത് കൗര്‍(21), അമ്മ ബൽവന്ത് കൗര്‍(85) എന്നിവരെ കൊലപ്പെടുത്തിയ ശേഷം സ്വയം വെടിയുതിര്‍ത്ത് മരിച്ചത്. അടുത്തിടെയാണ് മകള്‍ നിമ്രത് കാനഡയില്‍ നിന്ന് മടങ്ങിയെത്തിയത്. ഇയാള്‍ ഏറെ നാളായി വിഷാദരോഗിയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. 

Eng­lish Summary:The young man took his own life after shoot­ing his daugh­ter and mother

You may also like this video

Exit mobile version