Site iconSite icon Janayugom Online

യുവാവിനെ കിണറ്റിലെറിഞ്ഞ് കൊന്നു

മാനസികാസ്വാസ്ഥ്യമുള്ള യുവാവിനെ കൈയ്യും കാലും കെട്ടി കിണറ്റിലെറിഞ്ഞ് കൊന്നു. മാതൃ സഹോദരനും മകനും അറസ്റ്റില്‍. പത്തനംതിട്ട കുഴിക്കാലായില്‍ ചുട്ടുമണ്ണു മോടിയില്‍ റെനില്‍ ആണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച്ച രാവിലെയാണ് വീട്ടുവളപ്പിലെ കിണിടല്‍ മൃതദേഹം കണ്ടത്.

ആത്മഹത്യയാണെന്നാണ് ആദ്യം കരുതിയതെങ്കിലും പിന്നീട് പൊലീസ് എത്തി മൃതദേഹം കരക്കെത്തിച്ചപ്പോഴാണ് കൊലപാതകമാണെന്ന് ബോദ്ധ്യമായത്. തുടര്‍ന്ന് ആറന്‍മുള പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവില്‍ മരിച്ച റെനിലിന്റെ മാതൃസഹോദരന്‍ മാത്യു തോമസ് മകന്‍ റോബിന്‍ എന്നിവരെ കസ്റ്റഡിയിലെടുത്തു.

Eng­lish sum­ma­ry; The young man was thrown into a well and killed

You may also like this video;

Exit mobile version