Site iconSite icon Janayugom Online

എമർജൻസി കാൾ ആയ 112 ൽ വിളിച്ചു പൊലീസിനെ വട്ടം ചുറ്റിച്ച യുവാവ് അറസ്റ്റിൽ

എമർജൻസി കോളായ 112 ൽ വിളിച്ച് പോലീസിനെ വട്ടം ചുറ്റിച്ചതിന് അമ്പലപ്പുഴ കരുമാടി പുത്തൻചിറയിൽ ധനീഷ് (33) അറസ്റ്റിലായി. 23ന് രാത്രി 12 മണിയോടെ 112 ൽ വിളിച്ച് ധനീഷ് ഓച്ചിറ ലാംസി സൂപ്പർ മാർക്കറ്റിന് എതിർവശം ഉള്ള ലോഡ്ജിൽ തന്നെ പൂട്ടി ഇട്ടിരിക്കുകയാണെന്ന് അറിയിക്കുകയുണ്ടായി. ഈ വിവരം അവർ കായംകുളം സി ആർ വി വാഹനത്തിന് കൈമാറുകയും ചെയ്തു. നിമിഷ നേരത്തിനുള്ളിൽ സി ആർ വി വാഹനം അവിടെ എത്തി പരിശോധിച്ചപ്പോൾ ലോഡ്ജിന്റെ ഷട്ടർ അകത്തു നിന്നും പൂട്ടിയിരിക്കുയാണെന്ന് മനസിലായി. ലോഡ്ജിന്റ ചുമതലക്കാരനെ ഫോണിൽ ബന്ധപ്പെടുവാൻ ശ്രമിച്ചെങ്കിലും നടന്നില്ല.

തുടർന്ന് ഉദ്യോഗസ്ഥർ അവിടെ നിന്നും യുവാവിനെ ഫോണിൽ വിളിച്ചപ്പോൾ റൂമിൽ തന്നെ ഉണ്ടെന്നും പറഞ്ഞതിനാൽ പോലീസ് ഫയർ ഫോഴ്സിന്റെ സഹായം തേടുകയും സ്ഥലത്തെത്തിയ ഫയർ ഫോഴ്സ് ഓഫീസർ ജയകുമാറിന്റെ നേതൃത്വത്തിൽ ഫയർ ഫോഴ്സ് സംഘം പൂട്ട് അറുത്തു മാറ്റി അകത്തു കടന്ന് റൂമുകൾ പരിശോധിച്ചു. എന്നാൽ അവിടെ ആരെയും കണ്ടെത്താൻ സാധിച്ചില്ല. വീണ്ടും 112 ൽ ഫോൺ വിളി ചെന്നതിനെ തുടർന്ന് അന്വേഷണം നടത്തിയ കായംകുളം പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ രതീഷ് ബാബുവിന്റെ നേതൃത്വത്തിൽ ഉള്ള പോലീസ് സംഘം മറ്റൊരു ലോഡ്ജിൽ നിന്നും ധനീഷിനെ കസ്റ്റഡിയിൽ എടുത്തു.

Exit mobile version