Site iconSite icon Janayugom Online

ഭാര്യവീട്ടിലെത്തിയ യുവാവ് ബന്ധുക്കളുടെ മർദനമേറ്റ് മരിച്ചു ; ഭാര്യ ഉൾപ്പടെ 4 പേർ കസ്റ്റഡിയിൽ

മകനെ തിരിച്ചേൽപ്പിക്കാൻ ഭാര്യവീട്ടിലെത്തിയ യുവാവ് ബന്ധുക്കളുടെ മർദനമേറ്റ് മരിച്ച സംഭവത്തിൽ ഭാര്യ ഉൾപ്പടെ 4 പേർ കസ്റ്റഡിയിൽ. ആറാട്ടുപുഴ പെരുമ്പള്ളി പുത്തൻപറമ്പിൽ നടരാജന്റെ മകൻ വിഷ്ണുവാണ്‌ (34) മരിച്ചത്. ചൊവ്വാഴ്ച്ച രാത്രി 10 മണിയോടെയായിരുന്നു സംഭവം. സംഭവവുമായി ബന്ധപ്പെട്ട് ഭാര്യയും ഭാര്യയുടെ ബന്ധുക്കളായ മൂന്ന് പേരെയുമാണ് തൃക്കുന്നപ്പുഴ പൊലീസ് കസ്റ്റഡിയിലെടുത്തത്. 

വിഷ്ണുവിന്റെ മരണകാരണം തലക്കേറ്റ ക്ഷതമെന്ന് പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തി. ഭാരമുള്ള വസ്തു കൊണ്ട്‌ തലക്ക് അടിയേറ്റതിനെ തുടർന്ന് ആന്തരിക രക്തസ്രാവം ഉണ്ടായെന്നും റിപ്പോർട്ടിൽ പറയുന്നു. വിഷ്ണുവും ഭാര്യയും കഴിഞ്ഞ ഒന്നര വ‍ർഷമായി പിണങ്ങി കഴിയുകയായിരുന്നു. ഇവർക്ക് നാല് വയസുള്ള മകനുണ്ട്. ദാമ്പത്യ തർക്കത്തിൽ പോലീസ് സ്റ്റേഷനിൽ ഉണ്ടാക്കിയ ധാരണ പ്രകാരം മകൻ അവധി ദിവസങ്ങളിൽ വിഷ്ണുവിനോടൊപ്പമാണ് കഴിയുന്നത്. ഇങ്ങനെ തന്നോടൊപ്പമായിരുന്ന മകനെ തിരികെ ഏൽപിക്കാനാണ് ചൊവ്വാഴ്ച വൈകീട്ട് വിഷ്ണു ഭാര്യവീട്ടിൽ എത്തിയത്.

Exit mobile version