Site iconSite icon Janayugom Online

മയക്കുമരുന്ന് കേസിൽ പിടിയിലായ യുവാവ് സ്റ്റേഷനിൽ നിന്നും ഇറങ്ങിയോടി

എംഡിഎംഎ യുമായി പിടിയിലായ യുവാവ് അരൂർ പൊലീസ് സ്റ്റേഷനിൽ നിന്ന് ഇടങ്ങിയോടി. അരൂർ ചാലാറയാൽ യദുകൃഷ്ണൻ (27) ആണ് പൊലീസ് സ്റ്റേഷനിൽ നിന്ന് ഇടങ്ങിയോടിയത്. അര മണിക്കൂറിനുള്ളിൽ മൂർത്തിങ്കൽ നാഗയക്ഷി ക്ഷേത്രത്തിനു സമീപമുള്ള കുറ്റികാട്ടിൽ നിന്ന് ഇയാളെ പിടികൂടി. കഴിഞ്ഞ വർഷം പാലക്കാട് എക്സൈസ് രജിസ്റ്റർ ചെയ്ത കേസ്സിലാണ് ഇയാൾ പിടിയിലായത്.

രണ്ട് പ്രതികളുണ്ടായിരുന്നു. ഒരാൾ ഇപ്പോഴും ഒളിവിലാണ്. 98 ഗ്രാം എം ഡി എംഎ യുമായാണ് ഇയാൾ പിടിയിലാകുന്നത്. ഇയാളെ സ്റ്റേഷനിൽ കൊണ്ടു വന്നപ്പോൾ ഫിക്സ് വന്നിതിനെ തുടർന്ന് വിലങ്ങ് മാറ്റിയിരുന്നു. ഈ സമയത്ത് എക്സൈസ് ഓഫീസർമാർ സ്റ്റേഷനിലേക്ക് വരുന്നതുകണ്ട് ഭയന്നാണ് പ്രതി ഓടി രക്ഷപ്പെട്ടത് എന്ന് പറയുന്നു. പ്രതിയെ എക്സൈസിന് കൈമാറും.

Exit mobile version