Site icon Janayugom Online

രണ്ട് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം അവധിയ്ക്കെത്തിയ യുവാവ് കോവിഡ് പരിശോധനയ്ക്കിടെ വിമാനത്താവളത്തില്‍ കുഴഞ്ഞുവീണ് മരിച്ചു

രണ്ട് വര്‍ഷത്തെ നീണ്ട കാത്തിരിപ്പിന് ശേഷം ഷാര്‍ജയിലെ ജോലിസ്ഥലത്തുനിന്ന് അവധിയ്ക്ക് മടങ്ങിയ യുവാവ് വിമാനത്താവളത്തില്‍വച്ച് മരിച്ചു. തിരൂർ വെട്ടം പടിയം പരേതനായ വെട്ടത്തിങ്കര അപ്പുവിന്റെ മകൻ വിനോജ് (38) ആണ് മരിച്ചത്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ കോവിഡ് പരിശോധന നടത്തുന്നതിനിടെയാണ് കുഴ‍ഞ്ഞുവീണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 6.30 നാണ് ഷാർജയിൽ നിന്നും വിനോജ് അവധിയിൽ കരിപ്പൂരിലെത്തിയത്.

 


ഇതുംകൂടി വായിക്കൂ: നാട്ടില്‍ കുടുങ്ങിയ പ്രവാസികള്‍ വിഷമിക്കണ്ട; വിസ കാലാവധി നീട്ടി


 

വിമാനത്താവളത്തിനുള്ളിൽ ക്യു നിൽകുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഷാര്‍ജയില്‍ ഇലക്ട്രീഷ്യനായി ജോലിനോക്കുകയായിരുന്നു വിനോജ്.

പിന്നീട് മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്‌ മോർട്ടം നടത്തി വൈകിട്ട് വീട്ടുവളപ്പിൽ സംസ്കരിച്ചു. മാതാവ്: ദേവകി. ഭാര്യ: സൗമ്യ. മകൾ: സ്വാതി. സഹോദരങ്ങൾ: ബിനീഷ്, വിബിന, വിജിന.

Eng­lish Sum­ma­ry: The young man, who was on leave after a two — year wait, col­lapsed and died at the air­port dur­ing a checkpoint

You may like this video also

Exit mobile version