Site iconSite icon Janayugom Online

ചാ​വ​ക്കാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ശു​ചി​മു​റി​യി​ൽ യു​വ​തി പ്രസവിച്ചു

ചാ​വ​ക്കാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ശു​ചി​മു​റി​യി​ൽ യു​വ​തി പ്ര​സ​വി​ച്ചു. ബുധനാഴ്ച രാ​വി​ലെ ഡോ​ക്ട​റെ കാ​ണാ​നാ​യി ഭ​ർ​ത്താ​വു​മൊ​ത്ത് ആ​ശു​പ​ത്രി​യി​ലെ​ത്തി​യ മ​ണ​ത്ത​ല സ്വാ​ദേ​ശി​നി​യാ​യ 29 വ​യ​സു​കാ​രി​യാ​ണ് കു​ഞ്ഞി​ന് ജ​ന്മം ന​ൽ​കി​യ​ത്. പ​രി​ശോ​ധ​ന​ക​ളി​ൽ ഒ​ന്നും ഗ​ർ​ഭ​മു​ള്ള​താ​യി ക​ണ്ടി​രു​ന്നി​ല്ലെ​ന്ന് ദ​മ്പ​തി​ക​ൾ പ​റ​യു​ന്നു. വി​വാ​ഹം ക​ഴി​ഞ്ഞു എ​ട്ട് വ​ർ​ഷ​മാ​യി കു​ട്ടി​ക​ളി​ല്ലാ​ത്ത ദുഃ​ഖ​ത്തി​ലാ​യി​രു​ന്നു ദമ്പതികൾ.

പ്ര​സ​വ വി​വ​ര​മ​റി​ഞ്ഞ ഉ​ട​നെ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രും ഡോ​ക്ട​ർ​മാ​രും അ​മ്മ​യ്ക്കും കു​ഞ്ഞി​നും വേ​ണ്ട അ​ടി​യ​ന്തി​ര പ​രി​ച​ര​ണ​ങ്ങ​ൾ ന​ൽ​കി. അ​മ്മ​യും കു​ഞ്ഞും ആ​രോ​ഗ്യ​ത്തോ​ടെ ഇ​രി​ക്കു​ന്നു​വെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അറിയിച്ചു.

2.90 കി​ലോ ഭാ​ര​മു​ള്ള പൂ​ർ​ണ വ​ള​ർ​ച്ച​യെ​ത്തി​യ കു​ഞ്ഞാ​ണ് ജ​നി​ച്ച​ത്. അ​ണു​ബാ​ധ​യേ​ൽ​ക്കാ​തി​രി​ക്കാ​നും മെ​ച്ച​പ്പെ​ട്ട ചി​കി​ത്സ​യ്ക്കു​മാ​യി ഇ​വ​ര മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് റ​ഫ​ർ ചെ​യ്തു. എ​ന്നാ​ൽ, ദ​മ്പ​തി​ക​ൾ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ നി​ന്നും ഡി​സ്ചാ​ർ​ജ് വാ​ങ്ങി ചാ​വ​ക്കാ​ട് ത​ന്നെ​യു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്കാ​ണ് പോയത്.

eng­lish sum­ma­ry; The young woman gave birth in the wash­room of the Chavakkad Taluk Hospital

you may also like this video;

Exit mobile version