Site iconSite icon Janayugom Online

ഭർത്താവിന്റെ ബന്ധു വീട്ടിൽ എത്തിയ യുവതി തൂങ്ങി മരിച്ചു

ഭർത്താവിന്റെ ബന്ധു വീട്ടിൽ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കോതമം​ഗലം വാരപ്പെട്ടി ഏറാമ്പ്രയിലാണ് സംഭവം. തിരുവില്വാമല കുത്താംപിള്ളി കൊടപ്പനാംകുന്നേൽ കെജെ റോമിയുടെ ഭാര്യ ആൽഫി (32)യാണ് മരിച്ചത്. ഭർത്താവിനൊപ്പമാണ് ആൽഫി ബന്ധു വീട്ടിലെത്തിയത്. ഞായറാഴ്ച വൈകീട്ടാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. തുടര്‍ന്ന് ബന്ധുക്കളുടെ പരാതിയിൽ പോസ്റ്റുമോർട്ടം നടത്തി. തൂങ്ങി മരണമാണെന്നു പോസ്റ്റുമോർട്ടം റിപ്പോർട്ടിലുണ്ടെന്നു പോത്താനിക്കാട് പൊലീസ് അറിയിച്ചു. രാജാക്കാട് ജോസ്​ഗിരി മുതുകുളത്ത് കുടുംബാം​ഗമാണ്. മക്കൾ: ആൻ മരിയ, ആൻ റോസ്, അജോൺ, അഡോൺ.

Eng­lish Summary:The young woman hanged her­self when she reached her hus­band’s rel­a­tive’s house
You may also like this video

Exit mobile version