Site iconSite icon Janayugom Online

യുവതിയെ കൂട്ടബലാല്‍ത്സംഗം ചെയ്തു; ആറ് പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

raperape

മഹാരാഷ്ട്രയില്‍ 22 കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തില്‍ മുന്‍ കാമുകനടക്കം ആറ് പേര്‍ക്കെതിരെ കേസെടുത്തു. മഹാരാഷ്ട്രയിലെ ഭിവണ്ടിയില്‍ പുലര്‍ച്ചെ ഒരു സ്‌കൂളിന് സമീപം വെച്ചാണ് യുവതിയെ ക്രൂരമായി പീഡിപ്പിച്ചത്. യുവതിയും മുഖ്യപ്രതിയായ യുവാവും കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു. പെണ്‍കുട്ടി മറ്റൊരാളുമായി പ്രണയത്തിലായതോടെ മുന്‍ കാമുകന്‍ 19 ന് രാത്രി ഇവരുടെ സഹോദരനെ തട്ടിക്കൊണ്ടുപോയി. തുടര്‍ന്ന് സഹോദരനെ നിര്‍ബന്ധിച്ച് യുവതിയെ വിളിച്ചുവരുത്തുകയായിരുന്നു.

നാഗോണിലെ ഒരു സ്‌കൂളിന് സമീപത്തുവെച്ചും ഫാത്തിമാനഗറിലെ ഒരു പിക്കപ്പ് വാനിനുള്ളിലും വെച്ചാണ് പ്രതിയും സുഹൃത്തുക്കളും ചേര്‍ന്ന് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. പ്രതികളുടെ അടുത്ത് നിന്ന് രക്ഷപ്പെട്ട് പെണ്‍കുട്ടി
പൊലീസിനെ സമീപിക്കുകയായിരുന്നു. ആറ് പ്രതികള്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Exit mobile version