Site iconSite icon Janayugom Online

യുവതിയെ ബലാത്സംഗം ചെയ്ത് കഴുത്ത് ‍ഞെരിച്ച് കൊന്നു ; പ്രതിയെ പിടിക്കുന്നത് പത്ത് വര്‍ഷത്തിനു ശേഷം

പത്ത് വർഷത്തിലേറെയായി ഒളിവിൽ കഴിഞ്ഞിരുന്ന ബലാത്സംഗ കേസിലെ പ്രതി രൺധൗളിനെ(48)പിടികൂടി. യുപിയിലെ ബാഗ്പത്തിൽ നിന്നാണ്‌ ഇയാളെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്‌.പ്രതി യുപിയിലെ ലുഹാരി ഗ്രാമത്തിലുള്ള ഇയാളുടെ വീട്ടിൽ സന്ദർശിക്കുമെന്ന്‌ രഹസ്യവിവരം കിട്ടിയതിനെ തുടർന്ന്‌ പൊലീസ്‌ വലവിരിക്കുകയായിരുന്നു. 2014ൽ സഞ്ജയ് വാനിലെ പാർക്കിലെത്തിയ യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതാണ്‌ ഇയാൾക്കെതിരെയുള്ള കേസ്‌.

കേസിൽ 2014 ആഗസ്ത്‌ എട്ടിന് വസന്ത് കുഞ്ച് നോർത്ത് പൊലീസ് സ്റ്റേഷനിൽ രൺധൗളിനും കൂട്ടാളികളായ മനോജ്‌ സിങിനും രാകേഷ് സിങിനുമെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. രാകേഷും മനോജും സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്തിരുന്ന സഞ്ജയ് വാനിലെ പാർക്കിലെത്തിയ യുവതിയെ പ്രതികൾ ബലാത്സംഗം ചെയ്തത്‌ കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു.സംഭവത്തിൽ രൺധൗളിനെ ഒഴികെ മറ്റുപ്രതികളെ പൊലീസ്‌ അറസ്റ്റ്‌ ചെയ്തിരുന്നു.

ഒളിവിലായ ഇയാളെ പിന്നീട്‌ കണ്ടെത്താൻ സാധിച്ചില്ല. പട്യാല ഹൗസ് കോടതി ഇയാളെ 2015ൽ കുറ്റവാളിയായി പ്രഖ്യാപിച്ചിരുന്നു.ഡൽഹിയിലും ഉത്തർപ്രദേശിലുമായി കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, ബലാത്സംഗം, കൊലപാതകശ്രമം എന്നിവയുൾപ്പെടെ അഞ്ച് ക്രിമിനൽ കേസുകളിൽ ഇയാൾ പ്രതിയാണെന്നും പ്രതിക്ക്‌ ക്രിമിനൽ ചരിത്രമുണ്ടെന്നും ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ (സ്പെഷ്യൽ സെൽ) അമിത് കൗശിക് പറഞ്ഞു.

Exit mobile version